മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയപാത നിര്‍മ്മാണത്തിനിടെ പാലത്തിന്റെ മുകളില്‍ നിന്നും ക്രെയിന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ക്രെയിനില്‍ ഉണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതെ സമയം മറ്റു വാഹനങ്ങള്‍ കടന്നു പോകാത്തതു മൂലം വന്‍ ദുരന്തം ഒഴിവായി. നിയന്ത്രണം വിട്ട ക്രെയിന്‍ പാലത്തില്‍ നിന്നും അടിയിലേക്ക് തെറിച്ചു വീഴുകയും സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു നില്‍ക്കുകയും ചെയ്തു. നാഷണല്‍ ഹൈവേ നിര്‍മ്മാണ തൊഴിലാളികള്‍ ലൈസന്‍സില്ലാതെയാണ് ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നത് എന്ന് ആരോപണമുണ്ട്.