ചാവക്കാട് ഖരാനയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 19 ന് സംഘടിപ്പിയ്ക്കുന്ന ‘ചാര്‍ യാര്‍’ സൂഫി സംഗീതയാത്രയുടെ പ്രചരണ – ധനസമാഹരണാര്‍ത്ഥം നഗര ചത്വരത്തില്‍ നടന്ന ചങ്ങാതിക്കുറിയില്‍ സമൂഹത്തിലെ നാനാ തുറയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ചങ്ങാതിക്കുറിയുടെ വിളംബരമായി ചാവക്കാട് നഗരത്തില്‍ ഖരാന പ്രവര്‍ത്തകരുടെ ഘോഷയാത്ര നടന്നു. ഘോഷയാത്രയ്ക്ക് പി.ടി. കുഞ്ഞുമുഹമ്മദ്, കെ.എ. മോഹന്‍ദാസ്, എ.എച്ച്. അക്ബര്‍, ടി.സി. കോയ, കെ.വി. രവീന്ദ്രന്‍, അന്‍വര്‍ കോഹിനൂര്‍, സി.ശിവദാസന്‍, പി.എസ് അശോകന്‍, വി. ബി. അജിത് രാജ്, കബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.