ചാവക്കാട് നഗരസഭയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ‘തീരപെരുമയ്ക്ക്’ തുടക്കമായി. പഞ്ചവാദ്യം, കളരിപ്പയറ്റ്, നാദസ്വരം, കാവടി എന്നിവയുടെ അകമ്പടിയോടെ ബ്ലാങ്ങാട് ബീച്ചിലേക്ക് വര്‍ണ്ണാഭമായ സാംസ്‌കാരിക വിളംബര ഘോഷയാത്ര ഉണ്ടായി. കേരള മൈതാനിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കലാ കായിക ക്ലബ്ബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നു.
തുടര്‍ന്ന് പ്രാദേശിക കലാകാരന്മാരുടെ ഓണക്കളികളും വിവിധ കലാപരിപാടികളും ഗസല്‍ ഗായകന്‍ സിറാജ് അമനിന്റെ സംഗീത കച്ചേരിയും അരങ്ങേറി. ബീച്ചില്‍ കുട്ടികള്‍ക്കായി വിപുലമായ കാര്‍ണിവലും ഉണ്ടായിരുന്നു.എന്‍.കെ. അക്ബര്‍ എംഎല്‍എ, ഗുരുവായൂര്‍ എസിപി സി.പ്രേമാനന്ദകൃഷ്ണന്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്,ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്ക്, ജോജി തോമസ്, കെ.വി. അബ്ദുള്‍ ഹമീദ്,
പി.കെ. സെയ്താലിക്കുട്ടി, ടി.ടി. ശിവദാസന്‍, സി.വി. ശ്രീനിവാസന്‍, കാദര്‍ ചക്കര, ഷാഹു, കെ. നവാസ്, ഫിറോസ് പി. തൈപറമ്പില്‍, പി.ഐ. ശിവദാസന്‍, എ.എ. മഹേന്ദ്രന്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.