രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ ഫെന്നി നൈനാന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എസ്ഐടി. രാഹുലിനെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ അന്വേഷണ സംഘം ഹര്‍ജി സമര്‍പ്പിച്ചു.
രാഹുലിനെ കര്‍ശനമായി വിലക്കണമെന്നും, സൈബര്‍ അധിക്ഷേപം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും എസ്ഐടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഈ മാസം 17 ന് ഹാജരാവാന്‍ ആശ്യപ്പെട്ട് കോടതി രാഹുലിന് നോട്ടീസയച്ചു.
കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് കേസിലെ പരാതിക്കാരി. വിവാഹ വാഗ്ദാനം നല്കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.



