സൈക്കിള്‍ യാത്രാ വാരത്തോടനുബന്ധിച്ച് ഞായറാഴ്ച ജീവ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ സൈക്കിളോട്ട മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴിന് മമ്മിയൂര്‍ ജംങ്ഷനില്‍ നിന്നാരംഭിക്കുന്ന മത്സരം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ സി. പ്രേമാനന്ദ കൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. പത്ത് കിലോമീറ്റര്‍ ചുറ്റി മമ്മിയൂരില്‍ തന്നെ സമാപിക്കും. 18 കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യകം സമ്മാനങ്ങള്‍ നല്‍കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9446424093 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. തിരൂരിരില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ യാത്രക്ക് ബുധനാഴ്ച വൈകീട്ട് അഞ്ചിന് മഞ്ജുളാല്‍ പരിസരത്ത് സ്വീകരണം നല്‍കും. ഭാരവാഹികളായ ഡോ: പി.എ. രാധാകൃഷ്ണന്‍, രവി ചങ്കത്ത്, പി.ശിവദാസന്‍, പി.ഐ. സൈമണ്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



