വേലൂരില്‍ കാറ്റില്‍ മരങ്ങള്‍ വീണ് വ്യാപക നാശനഷ്ടം. തിങ്കളാഴ്ച്ച രാത്രി 7.30 നാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. വിവിധ മേഖലകളില്‍ നൂറിലധികം മരങ്ങളാണ് കടപുഴകിവീണത്. സാര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌കൂളിലെ
വന്‍മരം കടപുഴകി. നാശനഷ്ടങ്ങളൊന്നുമില്ല. വേലൂര്‍ പഞ്ചായത്തിനു പുറകുവശത്ത് ലൈഫ് പദ്ധിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ പനകള്‍ കടപുഴകി വീണു. മരം വീണ് ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്നു.