മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയില്‍ കുഞ്ഞു പൈതങ്ങളുടെ ദിനാചരണം നടന്നു. ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തിലാണ് കുഞ്ഞുപൈതങ്ങളുടെ ദിനാചരണം നടത്തിയത്. സെന്റ് തോമസ് ഇടവക ദേവാലയത്തില്‍ നടന്ന ദിനചാരണത്തിന് ഫൊറോന വികാരി ഫാ.ഷാജു ഊക്കന്‍ മുഖ്യകാര്‍മ്മികനായി. മാതൃവേദി ഭാരവാഹികളായ നീന ബെന്നി, ട്രിന്‍സി ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. ബത്‌ലഹേമില്‍ ഉണ്ണിയേശുവിന്റെ തിരുപിറവിയെ തുടര്‍ന്ന് ഹെറദോസ് രാജാവ് പിഞ്ചുകുഞ്ഞുങ്ങളെ ദയാദാക്ഷണ്യമില്ലാതെ വകവരുത്തിയതിന്റെ ഓര്‍മ്മയിലാണ് കുഞ്ഞുപൈതങ്ങളുടെ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തില്‍ നിരവധി കുട്ടികളും രക്ഷിതാക്കളും സംബന്ധിച്ചു.