ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശനം നടത്തി

തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും എ.കെ.എം.എച്ച്.എസ്.എസ്. പൂച്ചട്ടി സ്‌കൂളിലെ വിമുക്തി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചാലക്കുടി ഡി അഡിക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ അവിടത്തെ ലൈബ്രറിയിലേക്ക് നല്‍കുന്നതിനായി സീനിയര്‍ സൈക്കാട്രിസറ്റ് ഡോ. പീറ്റര്‍ കിണറ്റിങ്കലിന് കൈമാറി. ചാലക്കുടി റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജു കെ. കെ . ചാലക്കുടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഹരിക്ക് അടിമപ്പെടുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സംസാരിച്ചു. തൃശ്ശൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റ്റ്റീവ് ഓഫീസര്‍ കെ ലത്തീഫ് മയക്കുമരുന്നിനെതിരെ സമൂഹത്തില്‍ കുട്ടികള്‍ പ്രര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക പി.ബി ബബിത, മുന്‍ അധ്യാപകരായ അന്നമ്മ പി കെ, മോളി ടീച്ചര്‍, വിമുക്തി കോഡിനേറ്റര്‍ ബിന്ദു വി, സന്ധ്യാ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT