ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വാക്കറ്റ് വി.എം. മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മംന്ദലാംകുന്ന് മുഹമ്മദുണ്ണി കരട് പദ്ധതി രേഖ  അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. കമറുദ്ദീന്‍, ഗ്രീഷ്മ ഷനോജ്, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 9,31,45000 രൂപയാണ് പദ്ധതികള്‍ക്കായി വകയിരുത്തിയിട്ടുള്ളത്. ഭവന നിര്‍മ്മാണ മേഖല, വനിതാ ശിശു വയോജന ക്ഷേമം, ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ളം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് വികസന സെമിനാര്‍.

ADVERTISEMENT