ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയ ഭക്തന് തെരുവ് വിളക്കിനായെടുത്ത കുഴിയില്‍ വീണ് പരിക്ക്

ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയ ഭക്തന് തെരുവ് വിളക്കിനായെടുത്ത കുഴിയില്‍ വീണ് പരിക്ക്. ഗുരുവായൂര്‍ ബസ്റ്റാന്‍ഡ് പരിസരത്ത് ഫുട്പാത്തിനോട് ചേര്‍ന്ന് തെരുവ് വിളക്ക് സ്ഥാപിക്കാനെടുത്ത കുഴിയിലാണ് കഴിഞ്ഞ ദിവസം രാത്രി ക്ഷേത്ര ദര്‍ശനത്തിനെത്തിയയാള്‍ വീണത്. ഇയാളെ ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണനും മറ്റു ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി. തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് യാതൊരു സുരക്ഷയും ഇല്ലാതെയാണ് കുഴികള്‍ ഉണ്ടാക്കിയതെന്നും ഇത് അനാസ്ഥയാണെന്നും വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ പറഞ്ഞു.

ADVERTISEMENT