ചിറയ്ക്കല്‍ ഐഡിയല്‍ ജനറേഷന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഡിജിറ്റല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സാങ്കേതിക കഴിവുകളും സൃഷ്ടിപരമായ ചിന്തകളും പ്രകടിപ്പിക്കുന്ന നിരവധി പ്രോജക്റ്റുകള്‍ അവതരിപ്പിച്ചു. തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് വിഭാഗം മേധാവി ഡോ. ജീവ കെ. എ. മുഖ്യാതിഥിയായി.വൈസ് പ്രിന്‍സിപ്പല്‍ വിദ്യ കെ. പി., ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍ ഹാജി, മാനേജര്‍ സലീബ് കെ. എം., ഐ.ടി. ഫാക്കല്‍റ്റി നീതു എന്നിവര്‍ സംസാരിച്ചു.



