ചാവക്കാട് നഗരസഭ 9-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ദില്‍രഹാന്‍ ചികിത്സാ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി. 2,55,000 രൂപയാണ് കുടുംബത്തിന് കൈമാറിയത്. ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ ഒട്ടോ ടാക്‌സി ഡ്രൈവര്‍ ദിഷിബിന്റെ മകനും ചാവക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ദില്‍രഹാന്‍ രക്താര്‍ബുദ ക്യാന്‍സര്‍ ബാധിച്ച് നിലവില്‍ ആര്‍ സി സി യില്‍ ചികിത്സയിലാണ്. കാര്‍ഡ് തെറാപ്പി ചികിത്സനടത്തിയാല്‍ മാത്രമേ രോഗം പൂര്‍ണ്ണയായും മാറുക. ഇതിന് 43 ലക്ഷം രൂപയാണ് ചികിത്സ ചിലവ്. ഫണ്ട് സമാഹാരണാര്‍ത്ഥം ജനകിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായം കാത്ത് കഴിയുന്ന കുടുംബത്തിന് ഒരു കൈ താങ്ങായാണ് 9 ആം വാര്‍ഡ് കമ്മിറ്റി ചെക്ക് കൈമാറിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രഷാന്ത് ചെക്ക് കുടുംബത്തിന് കൈമാറി പ്രതിപക്ഷ നേതാവ് കെ വി സത്താര്‍, ചീരോത്ത് അജിത്ത്കുമാര്‍, അക്ബര്‍ കോനോത്ത്, ഭാസ്‌കരന്‍, സി എം മനോഹരന്‍, എം വി സതീഷ്, എ വി സുരേഷ്, സജീഷ്, രാജന്‍, ജഹാന്‍ഗീര്‍, മോഹനന്‍, ജോബി തുടങ്ങിയവര്‍പങ്കെടുത്തു.