കേരളത്തിലെ മാരത്തോണ്‍ ചരിത്രത്തില്‍ വേറിട്ട നിമിഷം സൃഷ്ടിച്ച് ഭിന്നശേഷി അംഗങ്ങള്‍ വീല്‍ചെയറില്‍ പങ്കെടുത്ത് കലയുടെ താളത്തില്‍ മുന്നേറി. തൃശൂര്‍ വടക്കെ സ്റ്റാന്‍ഡില്‍ നടന്ന പ്രത്യേക ഒരുക്കിയ വേദിയില്‍ ഒരു മണിക്കൂര്‍ നേരം പതിനെട്ട് അംഗങ്ങള്‍ ജേഴ്സി അണിഞ്ഞ് കൊട്ടിയ താളം കാണികളുടെ മനം കവര്‍ന്നു.



