ജനകീയ ഡോക്ടര്‍  എം.എം. ഹനീഫക്ക് കേച്ചേരിയുടെ ബാഷ്പാഞ്ജലി

doctor M.M. Hanifa comemmoration

doctor M.M. Hanifa comemmoration  കേച്ചേരിയുടെ ജനകീയ ഡോക്ടര്‍ എം.എം. ഹനീഫയുടെ നിര്യാണത്തില്‍ കേച്ചേരി പൗരാവലി അനുശോചന യോഗം സംഘടിപ്പിച്ചു. കേച്ചേരി സെന്ററില്‍ നടന്ന അനുശോചനയോഗത്തില്‍ ചൂണ്ടല്‍ ഗാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സി.സി. ശ്രീകുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ആര്‍.എം. ബഷീര്‍, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ടി.സി.സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, പഞ്ചായത്തംഗവും സി.പി.ഐ. പ്രതിനിധിയുമായവി. പി. ലീല മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, യു.വി.മുസ്തഫ, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സി.ടി.പോള്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സനും, കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മറ്റി അംഗവുമായ ജൂലറ്റ് വിനു, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സുനിത ഉണ്ണികൃഷ്ണന്‍ കേച്ചേരി മഹല്ല് പ്രസിഡണ്ട് മൊയ്തുട്ടി ഹാജി പഞ്ചായത്തംഗം ആന്റോ പോള്‍ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു.

content summary ; doctor M.M. Hanifa comemmoration

 

ADVERTISEMENT