ഹോമിയോപ്പതി ചികിത്സാ രംഗത്ത് 40 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ടിച്ച ഡോക്ടര്‍മാരെ ആദരിച്ചു

ഹോമിയോപ്പതി ചികിത്സാ രംഗത്ത് 40 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ടിച്ച തൃശൂരില ഏറ്റവും സീനിയര്‍ ഡോക്ടര്‍മാരെ ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള തൃശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഹോട്ടല്‍ എലൈറ്റില്‍ യൂണിറ്റ് പ്രസിഡന്റ് ഡോ. കെ.ബി ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അസ്ലം ഉദ്ഘാടനവും, 31 ഡോക്ടര്‍മാരെ മെമെന്റോ നല്‍കി ആദരിക്കുന്ന ചടങ്ങും നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹരീഷ് കുമാര്‍, ഡോ. സന്തോഷ് മോഹന്‍, ഡോ. ജെയിന്‍, ഡോ. ബിനോയ് വര്‍ഗ്ഗീസ്, ഡോ.അരുണാ ഭട്ട്, ഡോ. ഗില്‍ബര്‍ട്ട് പി.പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തോട് അനുബന്ധിച്ച് ഡോക്ടര്‍മാരുടെ കുടുംബ സംഗമവും കലാപരിപാടികളും നടന്നു.

 

 

ADVERTISEMENT