ഗുരുവായൂര്‍ ബ്രഹ്മകുളത്ത് തെരുവ് നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ചെമ്മണ്ണൂര്‍ വാഴപ്പള്ളി വീട്ടില്‍ ജോഷിക്കാണ് പരിക്കേറ്റത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



