ബയോ ബാങ്കിങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ബിന്ദുവിനെ ആദരിച്ചു

അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ ബാങ്കിങ്ങില്‍ ഡോക്ടറേറ്റ് നേടിയ തിരുവത്ര കുഞ്ചേരി സ്വദേശിനി ഡോ. ബിന്ദുവിനെ ദേശാഭിമാനി വായനശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പെഴ്‌സണ്‍ ഷീജ പ്രശാന്ത് ഉപഹാരം നല്‍കി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ. എച്ച്.സലാം, ടി. എം.ദിലീപ്, വി. ജി.സഹദേവന്‍, കെ. ആര്‍.ആനന്ദന്‍,ബ്രാഞ്ച് സെക്രട്ടറി എം. ആര്‍.ലോഹി ദാക്ഷന്‍, വായനശാല പ്രസിഡണ്ട് എം. ജി.കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരേതനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ.ടി. അപ്പുകുട്ടന്റെ മകന്‍ ഷോബിയുടെ ഭാര്യയാണ് ബിന്ദു.

 

ADVERTISEMENT