മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മയുടെ നേതൃത്വത്തില്‍ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ സംസ്ഥാന തല സര്ഗോത്സവത്തിലാണ് ഏക പാത്ര നാടക മത്സരത്തില്‍ ഗോപിനാഥിന് ഒന്നാം സ്ഥാനം ലഭിച്ചത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി അവതരിപ്പിച്ചു വരുന്ന
‘മരണമൊഴി’ എന്ന ഏക പാത്ര നാടകമാണ് സമ്മാനാര്‍ഹമായത്. ഇതിനോടകം 115 വേദികളില്‍ മരണമൊഴി അവതരിപ്പിച്ച്
ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടം തുടരുകയാണ് ഗോപിനാഥ് പാലഞ്ചേരി.