ചാലിശ്ശേരി ഗ്രാമപഞ്ചായത്തില്‍ എസ്.സി. കുടുംബങ്ങള്‍ക്കുള്ള രണ്ടാംഘട്ട കുടിവെള്ള ടാങ്ക് വിതരണം നടത്തി. പഞ്ചായത്ത് അംബേദ്കര്‍ ഹാളില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പുളിയഞാലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ ടാങ്ക് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ.രാജേഷ് പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ അജിത്കുമാര്‍,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി വിനു, പഞ്ചായത്ത് അംഗങ്ങള്‍ ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.രണ്ടാംഘട്ടത്തില്‍ 42 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള ടാങ്ക് വിതരണം നടത്തിയത്. ഒന്നാം ഘട്ടമായി പഞ്ചായത്ത് കഴിഞ്ഞ മാസത്തില്‍ 45 കുടുംബങ്ങള്‍ക്കും കുടിവെള്ള ടാങ്ക് വിതരണം നടത്തിയിരുന്നു.