പറപ്പൂക്കാവ് പൂരാഘോഷത്തിന് കുടിവെള്ള വിതരണം നടത്തി കേച്ചേരിയന്‍സ്. യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന കേച്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയുംപ്രവാസികളുടെ സംഘടനയായ ‘ കേച്ചേരിയന്‍സ് ‘ കേച്ചേരി പറപ്പുക്കാവ് പൂരത്തിനോടനുബന്ധിച്ചാണ് പൂര പ്രേമികളായ കാല്‍നടയാത്രികാര്‍ക്ക് മിനറല്‍ വാട്ടര്‍ സൗജന്യമായി വിതരണം ചെയ്തത്. ചൂണ്ടല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.ജോസ് വെള്ളം വിതരണം ഉദ്ഘാടനം ചെയ്തു. എം.എം.എംസുദ്ദീന്‍ അധ്യക്ഷനായി.ചൂണ്ടല്‍ പഞ്ചായത്ത് അംഗം ആന്റോ പോള്‍, കേച്ചേരിയന്‍സ് സെക്രട്ടറി പ്രവീണ്‍ ട്രഷറര്‍ പ്രദീപ്, പി.കെ. മുഹമ്മദ്, ഷെക്കീര്‍ പെരുമണ്ണ്, പരീദ് മണലി,അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.