ചാവക്കാട് എടക്കഴിയൂര്‍ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും, സഹോദരി സയ്യിദ് ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ജാറത്തിലെ 168-ാമത് ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ച വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കൊഴപ്പാട്ട് അയ്യപ്പൂവിന്റെ വസതിയില്‍ നിന്ന് ആദ്യകാഴ്ച ആരംഭിക്കും. തുടര്‍ന്ന് വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ കാഴ്ചകള്‍ ജാറം അങ്ക ണത്തില്‍ എത്തി ചേരും. ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടികയറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ എത്തി കൊടി ഉയര്‍ത്തും. തുടര്‍ന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ എത്തി ചേരും. പുലര്‍ച്ചയോടെ നേര്‍ച്ചക്ക് സമാപനമാകും.



