കണ്ടാണശ്ശേരി പഞ്ചായത്ത് 2024- 2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക ജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പി.കെ.അസീസ്, എ.എ.കൃഷ്ണന്‍, കെ.കെ. ജയന്തി, സെക്രട്ടറി ഇന്‍ചാര്‍ജ് സി.ഒ. ആന്റോ, പങ്കെടുത്തു. ഒരു ലക്ഷം രൂപ ചിലവഴിച്ച് 20 വിദ്യാര്‍ഥികള്‍ക്കാണ് പഠനാവശ്യങ്ങള്‍ക്കായി മേശയും കസേരയും വിതരണം ചെയ്തത്.