എരുമപ്പെട്ടി കുണ്ടന്നൂരില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ പിടികൂടി. തെക്കേക്കര ചാഴികുളം ജനാര്‍ദ്ധനന്റെ ഉടമസ്ഥതയിലുള്ള പുറംപറമ്പിലെ കിണറ്റില്‍ ആണ് കാട്ടുപന്നി വീണത്. രാവിലെ കൃഷിക്ക് വെള്ളം തിരിക്കാന്‍ എത്തിയ ജനാര്‍ദ്ധനന്‍ ത് ആണ് കിണറ്റില്‍ വീണ കാട്ടുപന്നിയെ കണ്ടത്. ഉടന്‍തന്നെ വാര്‍ഡ് മെമ്പര്‍ ഫ്രിജോ വടക്കൂട്ടിനെ വിവരം അറിയിക്കുകയും വാര്‍ഡ് മെമ്പറും ഫ്രിന്റോ കണ്ണനായ്ക്കല്‍ എന്നിവരും ചേര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാട്ടുപന്നിയെ പിടികൂടിയത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.



