എളവള്ളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു

മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. മാലിന്യമുക്ത ഗ്രാമമായി എളവള്ളി ഗ്രാമപഞ്ചായത്തിനെ പ്രസിഡണ്ട് ജിയോ ഫോക്‌സ് പ്രഖ്യാപിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍ അധ്യക്ഷനായി.
ജനപ്രതിനിധികളായ എന്‍.ബി.ജയ, ശ്രീബിത ഷാജി,എം.പി.ശരത് കുമാര്‍,സൗമ്യ രതീഷ്, ഷാലി ചന്ദ്രശേഖരന്‍, രാജി മണികണ്ഠന്‍, സനില്‍ കുന്നത്തുള്ളി,
സീമ ഷാജു,ജീന അശോകന്‍,പി.എം. അബു,സുരേഷ് കരുമത്തില്‍,ലിസി വര്‍ഗീസ്,സെക്രട്ടറി തോമസ് രാജന്‍, അസി.സെക്രട്ടറി സി.എസ്.രശ്മി,കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീല മുരളി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.യു. ഉഗേഷ്,ഹരിത കേരളം ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഭവ്യ വിന്‍സാല്‍,ശുചിത്വ
മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.രു ഗ്മ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT