കുന്നംകുളം നിയോജക മണ്ഡലം ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി രജില്‍ കെ.ആറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമേകി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും സംഘടിപ്പിച്ചു. കുന്നംകുളം – തൃശ്ശൂര്‍ റോഡിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള ഓഫീസ് ആരംഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന റോഡ് ഷോ കര്‍ണ്ണാടക എം.എല്‍.സി എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ എന്‍.ഡി.എയുടെ വിവിധ നേതാക്കള്‍ സംസാരിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ താഷ്ണാത്ത്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എസ്. രാജേഷ്, അനീഷ് മാസ്റ്റര്‍, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഉല്ലാസ് എം.വി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജെബിന്‍ പഴഞ്ഞി, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സി.ബി. ശ്രീഹരി, ബി.ജെ.പി. ഒ.ബി.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രജീഷ് അയ്‌നൂര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. സുനില്‍കുമാര്‍, രേഷ്മ സുനില്‍, അഡ്വ. സോഫിയ ശ്രീജിത്ത്, മോനിഷ രജീഷ്, ശശികുമാര്‍ മങ്ങാടന്‍, ഷാജി ചക്കിത്തറ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.



