കുന്നംകുളത്തിന് ഒരു ഗജനഷ്ടം കൂടി ‘ കീഴൂര്‍ വലിയപുരക്കല്‍ ആന തറവാട്ടിലെ കൊമ്പന്‍ ആര്യനന്ദന്‍ ചരിഞ്ഞു. രണ്ടാഴ്ചയായി അസുഖബാധിതനായിരുന്നു. ആനയ്ക്ക് കുറെ നാളുകളായി ചവയ്ക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.കഞ്ഞി ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഏറെ ക്ഷീണിതനായ ആന ഇന്ന് ഉച്ച കഴിഞ്ഞാണ് ചരിഞ്ഞത്. കുന്നംകുളം കീഴൂര്‍ സ്വദേശി അബിയുടേതാണ് ആന.. ഇവരുടെ തന്നെ വലിയപുരക്കല്‍ ദ്രുവന്‍ എന്ന ആന ഏതാനും വര്‍ഷം മുന്‍പ് കിണറ്റില്‍ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു..
കുന്നംകുളം മേഖലയിലെ എല്ലാ ഉത്സവങ്ങളിലേയും പ്രധാനപ്പെട്ട എഴുന്നള്ളിപ്പ് ആനയായിരുന്നു ആര്യ നന്ദന്‍.