ഗുരുവായൂര്‍ ആനകോട്ടയില്‍ ആന മറ്റൊരാനയെ കുത്തി

ഗുരുവായൂര്‍ ആനകോട്ടയില്‍ ആന മറ്റൊരാനയെ കുത്തി .കൊമ്പന്‍ വിഷ്ണുവാണ് നീരില്‍ കഴിയുന്ന ഗോപികൃഷ്ണനെ കുത്തിയത്. ഇന്ന് രാവിലെ 9:30 ന് ആണ് സംഭവം നടന്നത്. മദപ്പാടില്‍ തളച്ചിട്ടിരിക്കുന്ന കൊമ്പന്‍ ഗോപി കൃഷ്ണന്റെ സമീപത്തേക്ക് പനമ്പട്ട എത്തിക്കുവാന്‍ നിയോഗിച്ച കൊമ്പന്‍ വിഷ്ണു പ്രകോപിതനായി ഗോപീകൃഷ്ണനെ കുത്തുകയായിരുന്നു. പാപ്പാന്മാര്‍ ഇടപ്പെട്ടതോടെ കൊമ്പന്‍ വിഷ്ണു ശാന്തനായി. പരിക്ക് സാരം ഉള്ളതല്ലെന്ന് ആനത്താവളം അധികൃതര്‍ അറിയിച്ചു. മുമ്പ് ആനത്താവളത്തിലെ ആനപ്രതിമ കൊമ്പന്‍ വിഷ്ണു തകര്‍ത്തിരുന്നത് വലിയ  വാര്‍ത്തയായിരുന്നു.

ADVERTISEMENT