കടങ്ങോട് ഗ്രാമ പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണ സമിതിയുടെ അഴിമതിക്കും, വികസനമുരടിപ്പിനുമെതിരെ കടങ്ങോട് മണ്ഡലം യു.ഡി.ഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ സംഘടിപിച്ചു. മണ്ടംപറമ്പില്‍ നിന്ന് ആരംഭിച്ച ദുര്‍ഭരണ വിമോചന ജാഥ ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി. കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ പതാക കൈമാറി. കടങ്ങോട് പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളിലൂടേയും സഞ്ചരിച്ച് വൈകുന്നേരം പന്നിത്തടം സെന്ററില്‍ സമാപിച്ചു. സമാപന സമ്മേളനം കടങ്ങോട് മള്‍ട്ടി പര്‍പ്പസ് സംഘം പ്രസിഡന്റ് പി.വി. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് കടങ്ങോട് മണ്ഡലം ചെയര്മാന് സജീവന് ചാത്തനാത്ത്, യാവുട്ടി ചിറമനേങ്ങാട്.സലാം വലിയകത്ത്,ഒ. എസ്.വാസുദേവന്‍, പി.കെ.രാമകൃഷ്ണന്,എം.എച്ച്. നൗഷാദ്,പി.കെ. വിനയന് രഞ്ജു താരു,കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് സൈബുന്നിസ ഷറഫു,ദീപ രാമചന്ദ്രന്, ടി. കെ. സുബ്രഹ്മണ്യന്, തുടങ്ങിയവര്‍ സംസാരിച്ചു.



