കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗുരുവായൂരില്‍ നിന്നുള്ള വൈകുന്നേരത്തെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഏറെക്കാലമായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന ട്രെയിന്‍ സര്‍വീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ഗുരുവായൂരില്‍ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തുകയും തൃശ്ശൂരില്‍ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തുകയും ചെയ്യുന്ന രീതിയിലാണ് സമയക്രമം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും എന്നുമുതലാണെന്ന് കാര്യം വ്യക്തമാക്കിയിട്ടില്ല.



