അന്ധത – കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയോടനുബന്ധിച്ച് നേത്ര ക്യാമ്പ് നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും തൃശൂര്‍ ജില്ല സഞ്ചരിക്കുന്ന നേത്ര വിഭാഗവും സംയുക്തമായി ദേശീയ അന്ധത – കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയോടനുബന്ധിച്ച് നേത്ര ക്യാമ്പ് സംഘടിപ്പിച്ചു. മറ്റം കരീസ്മ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച നേതൃപരിശോധന ക്യാമ്പ് കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ് അധ്യക്ഷയായി. ചടങ്ങില്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് വിതരണം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പി.കെ.അസീസ്, രമ ബാബു, എ.എ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT