കേച്ചേരിയില്‍ നിന്നും കള്ളനോട്ട് പിടികൂടിയ സംഭവം, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴിഞ്ഞ ദിവസം വൈകിട്ട് കേച്ചേരി പുതുവീട്ടില്‍ ജാബിറിന്റെ (31) വീട്ടില്‍നിന്നാണ് കള്ളനോട്ട് പിടികൂടിയത്. സംഭവത്തോട് അനുബന്ധിച്ച് പ്രതി ജാബിറിന്റെ സഹോദരന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. നോട്ടുകള്‍ പ്രിന്റ് ചെയ്ത എ ഫോര്‍ ഷീറ്റുകളും പോലീസ് കണ്ടെടുത്തു. ജാബിറിനെ പിടികൂടാനായിട്ടില്ല. റെയ്ഡിന് പോകുന്ന വിവരം മറ്റു ചിലര്‍ക്ക് ചോര്‍ന്നു കിട്ടിയെന്നും, ഇതേ തുടര്‍ന്നാണ് പ്രതി രക്ഷപ്പെട്ടതെന്നുമാണ് പോലീസിനെതിരെ ഉയരുന്ന ആക്ഷേപം.