കേരള ലേബര്‍ മൂവ്‌മെന്റ് മറ്റം ഇടവക കുടുംബസംഗമം നടത്തി

മറ്റം ഇടവകയിലെ കേരള ലേബര്‍ മൂവ്‌മെന്റ് സംഘടനയുടെ കുടുംബസംഗമം സംഘടിപ്പിച്ചു. മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമം മറ്റം ഫൊറോന വികാരി ഫാ.ഷാജു ഊക്കന്‍ ഉദ്ഘാടനം ചെയ്തു. കെ.എല്‍.എം മറ്റം യൂണിറ്റ് പ്രസിഡണ്ട് എം.വി.ആന്റണി അധ്യക്ഷനായി. സംഘടനയുടെ തൃശ്ശൂര്‍ അതിരൂപത പ്രസിഡണ്ട് ബിജു ചിറയത്ത് മുഖ്യപ്രഭാഷണം നടത്തി. മറ്റം ഇടവക കൈക്കാരന്‍ പി.എ. സ്റ്റീഫന്‍, അതിരൂപത ഭാരവാഹികളായ ഷാജു എളവള്ളി, റോബര്‍ട്ട്, കെ.എല്‍.എം മറ്റം യൂണിറ്റ് വനിതാ വിഭാഗം പ്രസിഡണ്ട് ജീന ബാബു, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കെ.എം.ബാബു എന്നിവര്‍ സംസാരിച്ചു.

സീറോ മലബാര്‍ സഭ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഡേവിഡ് തോമസ് കാക്കശ്ശേരിയേയും, കെ.എല്‍.എം മറ്റം ഫൊറോന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സി.ജെ. ബാബു, ബിജി ജോയ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

ADVERTISEMENT