കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും നടന്നു

ചൂണ്ടല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും നടന്നു. കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന കര്‍ഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍ മികച്ച കര്‍ഷകരായി തിരഞ്ഞെടുത്തവരെ ആദരിച്ചു.

ADVERTISEMENT