പൊന്നാനി കോള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂരിലെ ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സംഭരിച്ച നെല്ലിന്റെ വില നല്‍കുക, ഇന്‍ഷുറന്‍സ് നല്‍കുക, നെല്‍വില വര്‍ദ്ദിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി നടത്തിയത്. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് എഡിഎ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ പൊന്നാനി കോള്‍ സംരക്ഷണസമതി പ്രസിഡന്റ് എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പരൂര്‍ പടവ് സെക്രട്ടറി എ.ടി.അബ്ദുല്‍ ജബാര്‍ അധ്യക്ഷത വഹിച്ചു. കെ.സതീഷ് മുഖ്യപ്രഭാഷണം നടത്തി. കെ.അബു ബക്കര്‍, ടി.കെ.ഹസ്സന്‍, വി.പി.ഉമ്മര്‍, കെ.എ. ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.