മാസപ്പിറവി കണ്ടില്ല; റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച റമദാന്‍ 1 ആയിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു.

മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം ഡോ പിവി സുഹൈബ് മൗലവിയും അറിയിച്ചു. റമദാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ റമളാന്‍ 1 വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി പി മുഹമ്മദ് ഫൈസി എന്നിവരും അറിയിച്ചു. മാസപ്പിറ നിരീക്ഷിക്കുന്നതിനായി കോഴിക്കോട്, കടലുണ്ടി, പൊന്നാനി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരിക്കിയിരുന്നു.

ADVERTISEMENT