കുറുവന്നൂര്‍ ദേവാലയത്തില്‍ വിശുദ്ധ സെബ്‌സ്ത്യാനോസിന്റെ അമ്പ് തിരുന്നാള്‍ ഭക്തിനിര്‍ഭരമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പെരുന്നാളാഘോഷം. ചൊവ്വാഴ്ച്ച രാവിലെ നടന്ന അമ്പ് വെഞ്ചിരിപ്പ്, ലദീഞ്ഞ്, നോവേന എന്നിവക്ക് വികാരി ഫാദര്‍ ഡേവിസ് ചിറമ്മേല്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് 7.30 ന് ആഘോഷമായ അമ്പ് പ്രദക്ഷിണം വര്‍ണ്ണമഴയും ഉണ്ടായി. ബുധനാഴ്ച്ച രാവിലെ നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് തയ്യൂര്‍ പള്ളി വികാരി ഫാദര്‍ ഗ്രിജോ മുരിങ്ങാത്തേരി മുഖ്യ കാര്‍മികത്വം വഹിച്ചു. രാത്രി 7 മണിയക്ക് ഗാനമേളയും അരങ്ങേറും.



