ചൂണ്ടല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ചിറനെല്ലൂരിലെ വയോജനങ്ങള്‍ക്കായി വിനോദയാത്ര ഒരുക്കി. വാര്‍ഡ് മെംബര്‍ ആന്റോ പോളിന്റെ നേതൃത്വത്തിലാണ് വയോജന ദിനത്തിന്റെ ഭാഗമായി വാര്‍ഡിലെ 80 പേരുമായി നിലമ്പൂരിലേക്ക് രണ്ടു ബസ്സുകളിലായി വിനോദയാത്ര സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച യാത്ര, ചൂണ്ടല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാസ്റ്റ്യന്‍ വര്‍ഗ്ഗീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. യാത്രയില്‍ വയോജനങ്ങളോടൊപ്പം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, പാലിയേറ്റീവ് വിഭാഗം നേഴ്‌സ് മിനി, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിത കര്‍മ്മസേനാഗംങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരും പങ്കെടുത്തു. യാത്ര അവസാനിപ്പിച്ച് രാത്രി 8 മണിയോടെ സംഘം തിരിച്ചെത്തി. ജീവിത സായഹ്നത്തില്‍ വിവിധ കാരണത്താല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാനസിക ഉല്ലാസം പകരുന്നതിന്റെ ഭാഗമായാണ് വിനോദയാത്ര ഒരുക്കിയത്.