ചാവക്കാട് മൂന്ന് മാസമായി വീട്ടില്‍ കയറ്റിവച്ച സ്‌കൂട്ടറിന് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടക്കാന്‍ പൊലീസിന്റെ നോട്ടീസ്. കെഎല്‍-46 AA 4478 എന്ന നമ്പറിലുള്ള പച്ച നിറത്തിലുള്ള സ്‌കൂട്ടറിന്റെ ഉടമയായ എടക്കഴിയൂര്‍ സ്വദേശി എം.ജെ.ജസ്‌നക്കാണ് നോട്ടീസ് വന്നത്. ജസ്ന ഗള്‍ഫിലാണ്. എന്നാല്‍ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് അയച്ചിട്ടുള്ള നോട്ടീസില്‍ ഹെല്‍മറ്റില്ലാതെ ഓടിക്കുന്ന നീല സ്‌കൂട്ടറിന്റെ ചിത്രമാണ് വന്നിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് പിഴ ചുമത്തിയ നോട്ടീസ് ജസ്‌നയ്ക്ക് ലഭിക്കുന്നത്.



