ദേശീയ തലത്തില്‍ നടന്ന അബാക്കസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാടിനു അഭിമാനമായി മാറിയ ഫിയോന്‍ കെ ഗിവിഷിനെ പോര്‍ക്കുളം സേവാഭാരതി ആദരിച്ചു. മങ്ങാട് കൂത്തൂര്‍ വീട്ടില്‍ ഗിവിഷിന്റെയും നിമ്മിയുടെയും മകനാണ്. മങ്ങാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി യായ ഫിയോന്‍ ഓണ്‍ലൈനിലൂടെയാണ് അബാക്കസ് പരിശീലനം നടത്തുന്നത്. മൈന്‍ഡ് കാല്‍കുലേഷനിലും ഫിയോന്‍ എക്‌സ്ട്രാ ടാലെന്റെഡ് ആണ്.പോര്‍ക്കുളം സേവാഭാരതി പ്രസിഡന്റ് മനോജ്കുമാര്‍ കരുമത്തില്‍, സെക്രട്ടറി മണിക്കുട്ടന്‍, വിദ്യാഭ്യാസം കണ്‍വീനര്‍ സുധ ഹര്‍ഷന്‍, ഐ ടി കോര്‍ഡിനേറ്റര്‍ ദിവ്യ ടീച്ചര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.