മണത്തല ബേബി റോഡ് ആക്രി കടയില്‍ തീപ്പിടുത്തം

ചാവക്കാട് മണത്തല ബേബി റോഡ് ആക്രി കടയില്‍ തീപ്പിടുത്തം. ബേബി റോഡ് കണ്ടരശ്ശേരി സിജിന്റെ ആക്രി കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത വീടിനും, ഇതുവഴി പോകുന്ന കേരളവിഷന്റെ കീഴിലുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിനും നാശനഷ്ടങ്ങള്‍ ഉണ്ടായി.
ഗുരുവായൂര്‍ നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. ആക്രി കടയില്‍ സൂക്ഷിച്ചിരുന്ന സാമഗ്രികളില്‍ നിന്ന് തീപിടുത്തമുണ്ടാവുകയായിരുന്നു എന്നാണ് പ്രാഥമീക നിഗമനം.

ADVERTISEMENT