സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ഫെലോഷിപ്പ് ആര്‍ത്താറ്റ് കത്തീഡ്രല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നംകുളം & തൃശൂര്‍ ദയ ആശുപത്രികളുടെ സഹകരണത്തോടെ സ്‌നേഹസ്പര്‍ശം അത്യാഹിത ഘട്ടങ്ങളിലെ പ്രാഥമിക പരിചരണ പരിശീലന ക്ലാസുകള്‍ നടത്തി. ഇടവക വികാരി ഫാദര്‍ വിഎം സമൂവേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഹ വികാരി ഫാദര്‍ ജോസഫ് ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി വി ഷാജു സ്വാഗതവും, ദയ ആശുപത്രിയിലെ റിസോഴ്‌സ് പേഴ്‌സണ്‍ സി എ അബ്ദുല്‍ ബഷീര്‍ ക്ലാസുകള്‍ നയിച്ചു. ഇടവക ട്രസ്റ്റി റെജി സി ഐ, സെക്രട്ടറി ബെന്നി കെ എസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ദയ ആശുപത്രിയിലെ പ്രാഥമിക പരിചരണ ക്ലാസ്സിന്റെ കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ബ്രഹ്‌മപുത്രന്‍ അടങ്ങുന്ന ടീം ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.



