മത്സ്യകൃഷി പരിശീലന ക്ലാസ് നടത്തി

 

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മത്സ്യ കര്‍ഷകര്‍ക്ക് മത്സ്യകൃഷി പരിശീലന ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ ക്യാമ്പ് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. കര്‍ഷക ഉപദേശകസമിതി ചെയര്‍മാന്‍ എം ബാലാജി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫ് ആത്മപദ്ധതിയെക്കുറിച്ചും, ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ഡയറക്ടര്‍ ലിസി പി . ഡി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുംമത്സ്യ കുഞ്ഞുങ്ങളെയും വിതരണം നടത്തി.

 

ADVERTISEMENT