സി.പി ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഡിസംബര്‍ 20, 21, 22, 23 തിയ്യതികളിലായി പാവറട്ടിയില്‍ ചേരുന്ന മണലൂര്‍ ഏരിയ സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു. ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോള്‍ മാസ്റ്റര്‍ പടിയില്‍ വെച്ച് നടന്ന പതാക ദിനാചരണം ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അധ്യക്ഷനായി. ആഷിക്ക് വലിയകത്ത്, സിഎഫ് രാജന്‍, ആര്‍ എ അബ്ദുള്‍ ഹക്കിം, എ സി രമേഷ്, ലതി വേണുഗോപാല്‍, ടി. സി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളിലും പാര്‍ട്ടി പതാക ഉയര്‍ത്തി ദിനാചരണം സംഘടിപ്പിച്ചു.