മരത്തംകോട് മേരി മാതാ ദേവാലയത്തില്‍ ഊട്ട് തിരുനാളിന് കൊടിയേറി

മരത്തംകോട് മേരി മാതാ ദേവാലയത്തില്‍ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിന്റെ ഊട്ടു തിരുനാളിന് കൊടിയേറി. വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡിന്റെ തിരുശേഷിപ്പ് പ്രചരിപ്പിച്ചിട്ടുള്ള കേരളത്തിലെ ഏക ദേവാലയമാണ് മരത്തംകോട് മേരി മാതാ പള്ളി. ഓഗസ്റ്റ് 2, 3 തീയതികളിലായാണ് ഊട്ടുതിരുനാളാഘോഷം. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്കു ശേഷം ഇടവക വികാരി ഫാദര്‍ ജോഫി ചിറ്റിലപ്പിള്ളി ഊട്ടുതിരുനാളിന്റെ കൊടിയേറ്റം നിര്‍വഹിച്ചു. കൈകാരന്മാരായ ഡോക്ടര്‍ ജോണ്‍സണ്‍ ആളൂര്‍, തോമസ് ചക്രമാക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ ദിനമായ ആഗസ്റ്റ് മൂന്നിന് മെല്‍ബണ്‍ രൂപത ബിഷപ് എമിരിറ്റസ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, ലദീഞ്ഞ്, നൊവേന, രോഗശാന്തി ശുശ്രൂഷ, പ്രസുദേന്തി വാഴ്ച, ദിവ്യ കാരുണ്യപ്രദക്ഷിണം എന്നിവക്ക് ശേഷം സമൂഹ ഊട്ട് നേര്‍ച്ചയും ഉണ്ടായിരിക്കും.

ADVERTISEMENT