തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് വാങ്ങിയ ബസിന്റെ ഫ്ലാഗ് ഓഫ് നടത്തി

എ.സി.മൊയ്തീന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേലൂര്‍ പഞ്ചായത്തിലെ തളിര്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് വാങ്ങിയ ബസിന്റെ ഫ്ലാഗ് ഓഫ് എ.സി.മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍,ബ്ലോക്ക് മെമ്പര്‍ അബ്ദുള്‍ റഷീദ്,സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. അഷ്‌ന,ഷൈനി ജി ബിന്‍,ജമീല രാജീവ്, വാര്‍ഡ് മെമ്പര്‍ ഷൈനി ഫ്രാന്‍സീസ്,മുന്‍പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.ആര്‍.ഷോബി, ഷേര്‍ളി ദിലീപ്കുമാര്‍, പി.ടി.എ പ്രസിഡന്റ് എ.ജെ.ജോസ്, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ടി.കെ.സിദ്ധാര്‍ത്ഥന്‍, ബി.ആര്‍.സി അധ്യാപക അഞ്ജു കെ.ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT