ആരോഗ്യം ആനന്ദം – ഹെല്‍ത്തി വൈബ് ക്യാമ്പയിന്റെ
ഭാഗമായി വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മുക്കിലപീടികയില്‍ ലഹരിക്കെതിരെ ഫ്ലാഷ് മോബും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ജനങ്ങളില്‍ വ്യായാമം, നല്ല ഭക്ഷണശീലം, മാനസികാരോഗ്യം, ലഹരിവസ്തുക്കളുടെ വര്‍ജനം എന്നിവ ലക്ഷ്യമാക്കി ആരോഗ്യ വകുപ്പ് പുതുവത്സരത്തില്‍ ആരംഭിക്കുന്ന പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പരിപാടികള്‍ നടത്തിയത്. തൊഴിയൂര്‍ ഐ.സി.എ കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി അശോകന്‍ ബോധവല്‍ക്കരണ സന്ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സുജിത്ത് നന്ദി പറഞ്ഞു. ആശ പ്രവര്‍ത്തകര്‍, സി.എച്ച്.സി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.



