ഗുരുവായൂര്‍ മേല്‍പ്പാലത്തിലെ വിളളല്‍; ബിജെപി മേല്‍പ്പാലം ഉപരോധിച്ചു

ഗുരുവായൂര്‍ മേല്‍പ്പാലത്തില്‍ അപകടരമായ വിള്ളല്‍ വീണ വിഷയത്തില്‍, അഴിമതിനിറഞ്ഞ മേല്‍പ്പാലം റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണം നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി ഗുരുവായൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ മേല്‍പ്പാലം ഉപരോധിച്ചു. ബിജെപി നോര്‍ത്ത് ജില്ല പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പ്രദീപ് പണിക്കശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, സുജയന്‍ മാമ്പുള്ളി, പ്രസന്നന്‍ വലിയപറമ്പില്‍, നിതിന്‍ മരക്കാത്ത്, മനീഷ് കുളങ്ങര, കാളിദാസ് ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

 

 

ADVERTISEMENT