ഗുരുവായൂരില്‍ വര്‍ണവസന്തമൊരുക്കി പുഷ്പോത്സവം ആരംഭിച്ചു

ഗുരുവായൂരില്‍ വര്‍ണവസന്തമൊരുക്കി പുഷ്പോത്സവം ആരംഭിച്ചു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിലാണ് പത്ത് ദിവസങ്ങളിലായി പുഷ്പോത്സവം സംഘടിപ്പിക്കുന്നത്. ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക ഗ്രൗണ്ടില്‍ ആരംഭിച്ച പുഷ്പോത്സവം എന്‍.കെ. അക്ബര്‍ എം.എല്‍.എയും ഇതൊടനുബന്ധിച്ച് നടക്കുന്ന നിശാഗന്ധി സര്‍ഗ്ഗോത്സവം നടന്‍ ടി.ജി.രവിയും ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ക്ഷേത്രോത്സവ സമാപന ദിവസമായ ഈ മാസം 10ന് സമാപിക്കും.

ADVERTISEMENT