ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ‘വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ്’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കൊടമന സുഭദ്രാമയുടെ ഇരുപതാം ചരമ ദിനത്തോടനുബന്ധിച്ച് അന്നദാനവും പായസവിതരണവും നടത്തി. കൊടമന ശശികുമാറിന്റെ നേതൃത്വത്തിലാണ് ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും അന്നദാനം ഒരുക്കിയത്. ചേയ്മ്പര്‍ സെക്രട്ടറി അഡ്വ. രവി ചങ്കത്തിന്റെ അധ്യക്ഷതയില്‍ ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുരളീധര കൈമള്‍, മുരളി അകമ്പടി, ഒ.വി.രാജേഷ്, പി.ടി.ചന്ദ്രന്‍, രവി വെട്ടരങ്ങത്ത്, , ബിജു ഉപ്പുങ്ങല്‍, പ്രേംജി ഗുരുവായൂര്‍ എന്നിവര്‍ പങ്കെടുത്തു.