തമിഴ്നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവന്‍ അന്തരിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ടെക്സ്റ്റെയില്‍സ് സഹമന്ത്രി ആയിരുന്ന ഇളങ്കോവന്‍ രാവിലെ 10:15ന് ചെന്നൈയിലാണ് അന്തരിച്ചത്. ഈറോഡ് ഈസ്റ്റിലെ എംഎല്‍എ ആയിരുന്നു. മകന്‍ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാര്‍ഥി ആയിരുന്നു. മകന്റെ മരണശേഷമാണ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരേ നിയമസഭയുടെ കാലയളവില്‍ മകനും അച്ഛനും മരിക്കുന്ന അപൂര്‍വതയാണിത്. വീണ്ടും അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും.